ഹൃദയം കുപ്പിചില്ലു പോല്‍ പൊട്ടിച്ചിതറുമ്പോള്‍ ..................
കനവിന്റെ മുള്‍ക്കൂടാരം തകര്‍ക്കപ്പെടുമ്പോള്‍ ...........
സ്വപ്നങ്ങളിലെ കരിനിഴലിനെ മായ്ക്കപ്പെടുമ്പോള്‍ ........
ഓര്‍മ്മകള്‍ കൊഴിഞ്ഞു വീഴാന്‍ തുടങ്ങുമ്പൊള്‍ ...........
നാം നമ്മളല്ലാതായി തീരുന്നു.....
എങ്കിലും എന്റെ പ്രിയ കൂട്ടുകാരീ,
ജീവന്റെ താളുകളില്‍ നിന്ന് ഒരിക്കലും മായാത്ത;
മായ്ക്കാന്‍ കഴിയാത്ത, ഒന്നാണു സ്നേഹം ..........
വിരഹം
-------
എനിക്ക് നിന്നോട് വല്ലാതെ ഇഷ്ടം തോന്നുന്നുഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം
ഇതിനെയാണോ പ്രണയമെന്നു പറയുന്നത്?
ആവാന്‍ വഴിയില്ല
കാരണം, ഇഷ്ടം എനിക്കു മാത്രമല്ലെയുള്ളൂ
നിനക്കില്ലല്ലോ...
എനിക്ക് പലപ്പോഴും നിന്നെ ഓര്‍മ്മ വരുന്നു
അപ്പോഴൊക്കെ എനിക്ക് വേദന തോന്നുന്നു
ഇതിനെയാണോ വിരഹമെന്നു പറയുന്നത്?
ആവാന്‍ വഴിയില്ല
കാരണം, വേദന എനിക്കു മാത്രമല്ലെയുള്ളൂ
നിനക്കില്ലല്ലോ....
-----------------------------------------------------------------------------------
നമ്മള്‍ കിളികളായിരുന്നെങ്കില്‍
-------------------
കിനാവിന്റെ താഴ്വരകളില്‍ ഒരു കുറിഞ്ഞിപ്പൂവായി നീ ഇതള്‍ വിരിയാറുണ്ട്.
നിന്റെ നുണക്കുഴികളിലെ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍ ഞാന്‍ നുകരാരുണ്ട്.
എങ്കിലും യാധാര്‍ത്യത്തിന്റെ കനലുകള്‍ എന്നെ പൊതിയുമ്പൊള്‍ ഞാന്‍ വിതുമ്പുകയാണ്.
കാരണം ഇട വഴികളില്‍ ആരും കാണാതെ നിന്റെ കവിളില്‍ നിന്ന് സ്നേഹംനുള്ളിയെടുക്കാന്‍ ഇനിയെനിക്ക് കഴിയില്ലല്ലൊ?
ഇമകള്‍ക്കിടയിലെ പ്രണയമുകിലില്‍ നിന്നും പ്രണയമഴ ഇനിയെന്നെ കുളിരണിയിക്കില്ലല്ലൊ
ഓര്‍മ്മകളള്‍എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
വിട പറയലിന്റെ അവസാന നിമിഷത്തില്‍ ഇമവെട്ടാതെ കണ്ണും കണ്ണും തമ്മില്‍ നോക്കി ഒന്നും ഉരിയാടാതെ പിന്നോട്ടായി അകന്നത് നീ ഓര്‍ക്കുന്നുണ്ടൊ?
ഞാന്‍ നിനക്കായ് അക്ഷരങ്ങളുടെ മൌന ജാത തുടരട്ടെ.........
അക്ഷരങ്ങളുടെ ശോകമൂകമായ ഈ യാത്ര മാത്രമല്ലെ നമുക്കിന്നുള്ളൂ അല്ലെ പ്രിയെ...
മലയടിവാരത്ത് നിന്നും തെളിനീരിന്‍ പരിശുദ്ധിയുമായ് തുടങ്ങി സ്നേഹ സാന്ദ്രമായ ഓളങ്ങള്‍ നിര്‍മ്മിച്ച് ഒടുവില്‍ രണ്ടായി മാറി ഒഴുകുന്ന പുഴയുടെ ഗദ്ഗദം നീ അരിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിയണം , കാരണം നമ്മളാണാ പുഴകള്‍ .
ഇനിയും പ്രതീക്ഷയുടെ പിടിവള്ളിയും തേടി ഞാന്‍ ജന്മം തുടരട്ടെ............................
-------------------------------------------------------------------------------------
സ്നേഹ പൂര്‍വ്വം
------------
നീ എന്താ ഇങ്ങനെ? നീ എന്തിനാ എന്നെ വെറുതെ മോഹിപ്പിച്ചെ? നീ എന്തിനാ എന്നോട് കൂടുതല്‍ അടുപ്പം കാണിച്ചെ? എല്ലാരെക്കാളും കൂടുതലായി എന്തിനാ എന്നൊട് സംസാരിച്ചെ? എന്തായാലും നീയെനിക്ക് ഒരു പാടൊരുപാട് സ്വപ്നങ്ങള്‍ സമ്മാനിച്ചുവെന്നത് ഉറപ്പ്.....
വെറുതെയിരുന്ന് ബൊറടിക്കുമ്പൊ.....അറിയാതെ നിന്റെ മുഖം മനസ്സില്‍ തെളിഞ്ഞ് പോകുവാ......നീയറിയാതെ നിന്നെ ആരാധിച്ച് പോകുവാ.....നിന്റ്റെ കണ്ണും സരസ വര്ത്താനോം ഞാനറിയാതെ തന്നെ........എന്നെ കീഴടക്കി.
നീയെന്നെയിങ്ങനെ അവോയിട് ചെയ്യുമ്പഴാ...........സത്യത്തില്‍ സങ്കടം വരുന്നെ. പെട്ടെന്ന് നിനക്കെന്താ പറ്റിയെ?...
എല്ലാരൊടും മിണ്ടുന്ന പോലെ എന്നോടും മിണ്ടിക്കൂടെ? ഒന്ന് ഫോണ്‍ ചെയ്യുമ്പൊ.....ഈ പാവം കൂട്ടുകാരന് സുഖാണോന്നെങ്കിലും ചോദിച്ചൂടെ?
വെറുതെ ചിരിപ്പിക്കാന്‍ ഞാന്‍ പറഞ്ഞ ഓരോ തമാശകളും നീ സീരിയസ്സാക്കി എടുതിട്ടല്ലെ?.........
പക്ഷെ ഈ കടലാസു തുണ്ടില്‍ നിനക്കായ് കുറിച്ചിട്ട വാക്കുകള്‍ കാണുമ്പോള്‍ അതും നീ പറയുമ്പോലെ ഒരു പീക്കിരിപ്പയ്യന്റെ ബാലിശമായ ചിന്തകലിലൊന്നായെടുത്തേക്കാം.......പക്ഷെ ........
എവിടെയായിരുന്നാലുംനിന്നെ എനിക്ക് മറക്കാന്‍ കഴിയില്ല, ഒരിക്കലും; ആ പെരുമാറ്റത്തിലെ കുട്ടിത്തവും.....സ്വരങ്ങളിലൊഴുകുന്ന സങ്കീതവും.........കൊച്ചു കൊച്ചു കൊമ്പ്ലെക്സും ഒന്നും.....ഇടക്കെങ്കിലും എന്നെ ഓര്‍ക്കൂന്ന് ഞാന്‍ പ്രതീക്ഷിച്ചൊട്ടെ?.......
എത്ര കാലം കഴിഞ്ഞാലും നിന്റെ ഒരു കത്തിന്, ഒരു ഫോണ്‍ കോളിന്....... മറ്റെന്തിനേക്കാളും മറ്റാരേക്കാളും കൂടുതല്‍ എനിക്ക് ആശ്വാസം നല്കാന്‍ കഴിയുമെന്നത് നിശ്ചയം.
അകലെയായിരുന്ന് കൊണ്ട് അടുത്തായിരുന്നെങ്കിലെന്നാഗ്രഹിച്ച് കൊണ്ട് ............ നിനക്ക് നല്ലത് മാത്രം വരണമെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട്................
---------------------------------------------------------------------------------------
അവളുടെ കണ്ണിലെ തിളക്കം
--------------------------
മനസ്സില്‍ ആദ്യം അവളോട് വെറുപ്പാണു തോന്നിയത്,
പിന്നെ എപ്പോഴൊ എന്നെ നോക്കുന്ന അവളുടെ കണ്ണിലെ തിളക്കം ഞാന്‍ തിരിച്ചറിഞ്ഞു.
അവളെന്നോട് അടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഞാനൊഴിഞ്ഞു മാറിയത്
മനസ്സില്ലാ മനസ്സോടെയായിരുന്നു...
പിന്നീട് ഒരുപാടുതവണ അവളോട് എല്ലാം തുറന്നു പറയണമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല...
പ്രതീക്ഷ നശിച്ച് പതുക്കെ പതുക്കെ അവളുടെ കണ്ണിലെ തിളക്കം നശിക്കുന്നത് ഞാനറിഞ്ഞെങ്കിലും അറിയാത്ത ഭാവം നടിച്ചു..
പിന്നീട് വിവാഹ ക്ഷണക്കത്തുമായ് പാറിനടന്ന അവളുടെ കണ്ണിലെ ഭാവം തിരിച്ചറിയാനെനിക്കായില്ല,
ഒരുപാടു നാളുകള്‍ക്ക് ശേഷം അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു,
അവളൊടെനിക്ക് പ്രണയമായിരുന്നുവെന്ന്............
-------------------------------------------------------------------------------------
നഷ്ട സ്വപ്നങ്ങള്‍
-------------
നഷ്ടസ്വപ്നങ്ങളുടെ ആഴക്കടലില്‍ പ്രണയത്തിന്റെ മുത്തും തേടിയുള്ള യാത്രയില്‍
മനുഷ്യ മനസ്സുകള്‍ നീര്‍ക്കുമിളകളാണെന്ന സത്യമെന്നെ ബോധ്യപ്പെടുത്തി
ഭയാനകമായ ഏകാന്തതയില്‍ നിശ്ശബ്ദമായ് നീയെന്നെ തള്ളി വിട്ടപ്പോള്‍
നഷ്ട സ്വപ്നങ്ങളെയോര്‍ത്ത്, പഴായിപ്പോയ ജീവിതമോര്‍ത്ത്,
മഴക്കാലത്തിനു വേണ്ടി ദാഹിച്ചിരുന്ന നമ്മുടെ പ്രണയത്തെയോര്‍ത്ത്,
നിന്നെയോര്‍ത്ത് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്
-------------------------------------------------------------------------------------
എന്റെ രാജകുമാരി...
----------------
മനസ്സില്‍ മഞ്ഞുതുള്ളിയായ് പെയ്ത മഴയുടെ നേര്‍ത്ത കുളിര്‍മ്മ, ഹൃദയത്തില്‍ ആനന്ദത്തിന്റെ ആഴം
സന്ധ്യയുടെ ഇരുട്ടില്‍ മറഞ്ഞു പോയ എന്റെ രാജകുമാരീ... നീ എവിടെയാണ്?
നീ എന്നുമെന്‍ കിനാവില്‍ വര്‍ണ്ണ ചിത്രങ്ങള്‍ വിതറുന്നു,
നീയെന്നു വരും എന്‍ കണ്‍മുന്നില്‍? നിന്റെ സ്വരമൊന്നു കേള്‍ക്കുവാന്‍....
നിന്റെ മുഖമൊന്നു കാണുവാന്‍... നിനക്കായ് കാത്തിരിക്കാം ഞാന്‍...
നിനക്കായ് മാത്രം...
-------------------------------------------------------------------------------------------------------------
പ്രണയം
------
എന്തിനെന്നറിയാതെയീ പ്രണയം,
മനസ്സിന്റെ അകതാരിന്‍ ദിവ്യ സ്പര്‍ശം അതിരുകളില്ലാത്ത ആത്മ ഹര്‍ഷം.
സ്വപ്നങ്ങള്‍ വര്‍ണ്ണക്കുട നിവര്‍ത്തും, പ്രണയാര്‍ദ്രമാകുമീ പൊന്‍വസന്തം.
ചന്ദന മരത്തിന്‍ സുഗന്തമല്ലോ, മധുരമാം സ്വരരാഗ സുധകളല്ലോ,
എവിടെയെന്നറിയാതെ, എപ്പോഴെന്നറിയാതെ,
പാടാന്‍ ശ്രമിക്കുന്ന വരികളല്ലോ ജീവിത ഗന്ധിയാം പൊന്‍ പ്രണയം.
ഭാഷകളില്ലാത്ത, ദേശങ്ങളില്ലാത്ത, മൌനമാം ഹൃദയത്തുടിപ്പുകള്‍ കോര്‍ക്കുന്ന
തളരിത പുഷ്പമായ് ഈ പ്രണയം.
വിരഹത്തിന്‍ നൊമ്പരപ്പാടുകള്‍ മായ്ക്കുവാന്‍ പ്രകൃതിതന്‍ വിസ്മയം പ്രണയമല്ലോ.....
-------------------------------------------------------------------------------------------------------------
സ്നേഹ നൊമ്പരം
------------
പൂര്‍ത്തിയാക്കാനാകാഞ്ഞ ചിത്രം പോലെ.....
എങ്ങോ പോയ്മറഞ്ഞ കിനാവ് പോലെ.....
പാടാന്‍ മറന്ന വരികള്‍ പോലെ....
ആര്‍ദ്രമായ പ്രതീക്ഷയായ് നീയെന്നും......
മുത്തുമണികള്‍ ചിതറുന്ന നിന്റെ ചിരിയും....
ഹൃദയത്തില്‍ ചെന്നെത്തുന്ന നിന്റെ മിഴിചലനങ്ങളുമെല്ലാം.....
എന്നില്‍ സ്നേഹനൊമ്പരത്തിന്റെ കണികകളായ് കുടികൊള്ളട്ടെ....
-------------------------------------------------------------------------------------------------------------
കാത്തിരിക്കുന്നു ഒരു പാടു നാളായി....
എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയോടെ....
ഒരിക്കലും വാടാത്ത ചെമ്പകപ്പൂവുമായി ത്രിസന്ധ്യയില്‍,
മണ്‍ചിരാതിന്‍ സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന വെട്ടത്തില്‍,
ഇരുളിലേക്ക് കണ്ണും നട്ട് നിന്റെ കാലൊച്ചക്കായ്....................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ