സൌഹൃദം

പരിചയപ്പെടുന്നവരുടെ മനസ്സില്‍‍ വിനയം കൊണ്ട്ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി...... നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ...........
മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില്‍ സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്‌ഥല കാലങ്ങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്‍.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും..അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ....എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ലേ?????????കാലം നമ്മളെ പരസ്പരം പരിചയപ്പെടുത്തി ... അതിലൂടെ നമ്മള്‍ പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്തുക്കള്‍ ആയി...സൗഹൃദം പങ്കുവെച്ചു.....
എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള്‍ ...??എത്ര നാള്‍ നമ്മള്‍ ഒരുമിച്ചുണ്ടാകുമെന്ന്‌...?പിരിയും ഒരു നാള്‍ , നമ്മള്‍ എല്ലാവരും... പിരിയണം.. !! , അകലണം...!! അത്‌ കാലത്തി൯റെ തീരുമാനം...
ആ വേര്‍പാടി൯റെ ദു:ഖത്തില്‍ നാം ഓര്‍ക്കും എന്തിന്‌ നാം ഇത്രയും അടുത്തുവെന്ന്‌...മനസിലാക്കിയെന്ന്‌... , പരസ്പരം സ്നേഹിച്ചുവെന്ന്‌..."""
ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന്‌ വിശ്വസിക്കുമ്പോഴും , ആ വേര്‍പാടി൯റെ സങ്കടം ഓര്‍ത്ത് പോകുകയാണ്‌..." കഴിയുമോ അന്ന് , നമുക്ക്‌ അത്‌ സഹിക്കാന്‍..??"
എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മ്മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന്‌ നമ്മള്‍ ജീവിക്കുന്നു... സുഹൃത്തുക്കളായി... സൗഹൃദ നിമിഷങ്ങളുമായി...

ഈ ബ്ലോഗ് തിരയൂ

2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

Photo Editor

അഭിപ്രായങ്ങളൊന്നുമില്ല: